തലയോലപ്പറമ്പ്: കേരള പ്രൈമറി കോ ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന് സമർപ്പിച്ചിട്ടുള്ള പെൻഷൻ പരിഷ്‌ക്കരണ റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പു മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുന്നതിന് തലയോലപ്പറമ്പിൽ കൂടിയ താലൂക്ക് കമ്മറ്റി തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് എൻ.കെ. സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ പ്രസിഡന്റ് കെ. ജോർജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. താലൂക്കിൽ നിന്നും 50 പേരെ ധർണയിൽ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു. സെക്രട്ടറി കെ.ഒ.ജോസ്, ടി.ആർ.സുനിൽ, കെ.സി.ജയിംസ്, എൻ.സുഗുണൻ, കെ.സി.ടോമി, പി.സി ജോസഫ്. തുടങ്ങിയവർ പ്രസംഗിച്ചു.