vchoore

വെച്ചൂർ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്ന മേറ്റുമാർക്ക് കിലയുടെ നിർദേശപ്രകാരമുള്ള രണ്ടാംഘട്ട പരിശീലന പരിപാടി നടന്നു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിൻസി ജോസഫ്, സോജി ജോർജ്, പി.കെ മണിലാൽ, ബീന എന്നിവർ പങ്കെടുത്തു. കില ഫെസിലിറ്റേറ്റർമാരായ വി.ഇ.ഒ പ്രവീൺ, റോസ്‌ലി എന്നിവർ ക്ലാസെടുത്തു. ഇടയാഴം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഷാഹുൽ പ്രഥമശുശ്രൂഷാ ക്ലാസെടുത്തു.