കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിൽ പുനസംഘടിപ്പിക്കപ്പെട്ട സൈബർ സേനയുടെ ഭാരവാഹികൾ ചുമതലയേറ്റു. സൈബർ സേനയുടെ റെക്കാർഡുകൾ കോട്ടയം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ് പരമേശ്വരനിൽ നിന്നും ചെയർമാൻ ജിനോ ഷാജിയും, കൺവീനർ ബിനു മോഹനും ചേർന്ന് ഏറ്റുവാങ്ങി.സുരേഷ് പരമേശ്വരൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
സൈബർ സേന സംസ്ഥാന കൺവീനർ ഷെൻസ് സഹദേവൻ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജീഷ്‌കുമാർ മണലേൽ, യൂത്ത്മൂവ്‌മെന്റ് കോട്ടയം ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എസ്.സുമോദ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സനോജ് ജോനകംവിരുതിൽ, സൈബർ സേന ജില്ലാ കമ്മറ്റിയംഗം മനോജ് ഗുരുകുലം, നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 112ാമത് ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.ദേവരാജൻ എന്നിവർ ആശംസ പറഞ്ഞു. സൈബർ സേന യൂണിയൻ വൈസ് ചെയർപേഴ്‌സൺ സൗമ്യ സലിൽ മാങ്ങാനം, ജോയിന്റ് കൺവീനർ ദീപാ ഷാജി മര്യാതുരുത്ത്, കമ്മറ്റിയംഗങ്ങളായ അനന്തൻ ചിറയിൽ ഏറ്റുമാനൂർ, ശ്രീജിത്ത് ലാൽ തിരുവാർപ്പ്, അർജുൻ പൊന്മലയിൽ ചെങ്ങളം തെക്ക്, മനു കെ.പി ഇളങ്ങുളം, ടൗൺ ബി ശാഖാ വൈസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.