ഏറ്റുമാനൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡും ,ഏറ്റുമാനൂർ ദേവസ്വവും, ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി നടത്തുന്ന മൂന്നാമത് ഏറ്റുമാനൂരപ്പൻ ഭജനോത്സവം ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി നായർ ഉദ്ഘാടനം നിർവഹിച്ചു. ചലചിത്ര താരം കോട്ടയം പുരുഷൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശങ്കരൻ നായർ, സെക്രട്ടറി പി.ജി സോമൻ, വൈസ് പ്രസിഡന്റും പ്രോഗ്രാം കോ-ഓഓഡിനേറ്ററുമായ സജയകുമാർ മിത്രക്കരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ദിലീപ് മാളിയേക്കൽ, ബിനു, നന്ദകുമാർ, വിജയകുമാർ, വിശ്വനാഥൻ, സോമനാഥൻ, സോമൻ നാരായണൻ, പ്രകാശ്, വിശാഖ്, ശശിധരൻ എന്നിവർ പങ്കെടുത്തു.