കോട്ടയം: സി.എം.എസ് കോളജ് ഹിസ്റ്ററി വിഭാഗവും പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാർ ഇന്ന് രാവിലെ 10ന് സി.എം.എസ് കോളജിലെ എഡ്യുക്കേഷണൽ തീയേറ്ററിൽ നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലറും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. ഡോ. ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.