കോട്ടയം: മന്ത്രിമാരായ വി.എൻ. വാസവനും , റോഷി അഗസ്റ്റിനും പങ്കെടുത്ത ചങ്ങനാശേരി താലൂക്ക് കരുതലും കെത്താങ്ങും അദാലത്തിൽ 88 പരാതികൾക്ക് പരിഹാരം. 165 അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. ഇതിൽ 108 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. മറ്റു അപേക്ഷകളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.