ചങ്ങനാശേരി: ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിക്കുന്ന എല്ലാ മെമു ട്രെയിനുകളും വർക്കല ശിവഗിരി സ്റ്റേഷൻ വരെ നീട്ടണമെന്ന് ബി.ഡി.ജെ.എസ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സാദ്ധ്യമായാൽ മലബാറിലെയും മദ്ധ്യകേരളത്തിലെയും ലക്ഷക്കണക്കിന് ശിവഗിരി തീർത്ഥാടകർക്ക് ഗുണകരമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, ജില്ലാ സെക്രട്ടറി പി.ആർ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എം ചന്ദ്രൻ, പി.ബി രാജീവ്, ട്രഷറർ പി.എസ് കുമാരൻ, സെക്രട്ടറി വി.രതീഷ്, സന്തോഷ്, ഷജിത്ത്, പി.ആർ അനിയൻ, സി.പി ബാബു, സുഭാഷ്, കെ.ആർ ബാബു, സുഭാഷ് വടക്കേക്കര, പി.ആർ ബാബു എന്നിവർ പങ്കെടുത്തു.