
വൈക്കം : വൈക്കം നഗരസഭ നടത്തിയ കേരളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമാപനസമ്മേളനത്തിൽ ചെയർപേഴ്സൺ പ്രീത രാജേഷ് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ്‌ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, ലേഖ ശ്രീകുമാർ, ആർ.സന്തോഷ്, കവിത രാജേഷ്, എൻ.അയ്യപ്പൻ, അശോകൻ വെള്ളവേലി, ബിന്ദു ഷാജി, എബ്രഹാം പഴയകടവൻ, ബി. രാജശേഖരൻ, കെ. ബി ഗിരിജകുമാരി, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.