sweekaranam

വൈക്കം : ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളത്തിൽ പങ്കെടുത്ത, ഉദയനാപുരം ആശ്രമത്തിന്റ ചുമതല വഹിക്കുന്ന മാതാ ആര്യനന്ദദേവിക്ക് ഗുരുധർമ്മ പ്രചരണസഭ വൈക്കം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് കെ.വി. ചിത്രാംഗദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര സമിതി അംഗം പി കമലാസനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉമേഷ് കാരയിൽ, മാതൃസഭ സെക്രട്ടറി ഷൈലജ തറയിൽ, യുവജന സഭ വൈസ് പ്രസിഡന്റ് എം.ടി.മനീഷ് എക്സിക്യുട്ടീവ് അംഗം പി. അമ്മിണികുട്ടൻ എന്നിവർ പ്രസംഗിച്ചു.