ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ജനകീയ മാർച്ചും ധർണയും നടന്നു. ആശുപത്രിയിൽ രാത്രികാല ഒ.പി സേവനം ലഭ്യമാക്കുക, കിടത്തിച്ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ആശുപത്രിക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കോർവ ദേശീയ ജനറൽ സെക്രട്ടറി പി.സി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കോർവ ജില്ലാ ജനറൽ സെക്രട്ടറി പി.ചന്ദ്രകുമാർ, സെക്രട്ടറി കെ.ആർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ കെ.സി ഉണ്ണികൃഷ്ണൻ, സന്തോഷ് വിക്രമൻ, സജിത് ബാബു, കെ.എസ് ശ്രീനിവാസൻ, ട്രഷറർ പി.ജെ മൈക്കിൾ, ജോൺ ജോസഫ്, ബേബി തോമസ്, ആൻഡ്രൂസ് ജോൺ, റെജി ജോസഫ്, അനിൽ പായിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.