കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊണ്ട, മൂക്ക്, ചെവി എന്നിവയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കി സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണയ മെഡിക്കൽ ക്യാമ്പ് 19, 20, 21 തീയതികളിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാവും. എക്സ് റേ, സി.ടി സ്കാനിംഗ്, കേൾവി പരിശോധനകൾ തുടങ്ങിയ വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാവും. മൂക്കിലെ ദശ വളർച്ച, ടോൺസിലൈറ്റിസ്, കീഹോൾ സൈനസ് ശസ്ത്രക്രിയ, മുതിർന്നവർക്ക് മൂക്കിൽ ദശ വളരുന്ന പോളിപ്പ് സർജറി, ചെവിയിലെ പാടയുടെ ദ്വാരം അടക്കുന്ന ശസ്ത്രക്രിയ, തൂങ്ങിയ കാതുകൾ ഭംഗിപ്പെടുത്തൽ, കേൾവിക്കുറവ്, തലകറക്കം, വിവിധതരം അലർജികൾ തുടങ്ങി എല്ലാവിധ ഇ.എൻ.ടി പ്രശ്നങ്ങൾക്കും ക്യാമ്പിൽ ഡോക്ടർ സേവനം ലഭ്യമാണ്. വിവരങ്ങൾക്ക് 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെടുക.