
തലയോലപ്പറമ്പ് : തിരുവിതാംകൂർ ദേവസ്വം ബോർഡ്, വൈക്കം ഗ്രൂപ്പിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഭൂമി കൈയേറിയത് തിരിച്ചുപിടിക്കണമെന്നാവശ്യം. ഹൈക്കോടതി വിധിയുണ്ടായിട്ടും ഇത് നടപ്പാക്കാൻ ദേവസ്വം അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭക്തജനകൂട്ടായ്മയ്ക്കായി കുമരക്കോട്ട് കെ.ടി. സജിമോൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്കും പരാതി നൽകി.