
കോട്ടയം : രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അംഗത്വവിതരണം ആരംഭിച്ചു. ജില്ലയിൽ പുതുതായി പതിനായിരം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് നിർവഹിച്ചു. ആദ്യ മെമ്പർഷിപ്പ് അഡ്വ.ബെന്നി കുര്യൻ ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പീറ്റർ പന്തലാനി, റ്റി.എസ്. റഷീദ്, ജോൺ മാത്യു മൂലയിൽ, വിധു ജേക്കബ്, റിജോ പാദുവ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ജനുവരി 10 നുള്ളിൽ 9 നിയോജക മണ്ഡലങ്ങളിലും പ്രവർത്തക യോഗങ്ങൾ വിളിച്ചു കൂട്ടും.