
പൊൻകുന്നം : വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ടിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷൻ ഓഫീസ് ധർണ നടത്തി. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ബി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.പ്രസാദ്, പി.ആർ.സജി, മുരളീധരൻ നായർ, സോജൻ ജോസഫ്, ദിലീപ് ചാക്കോ, സന്തോഷ്.ജെ.നായർ എന്നിവർ സംസാരിച്ചു. വി.ഡി.റെജികുമാർ, വി.ടി.തോമസ്, ടി.വി. ഹരിക്കുട്ടൻ , കെ.കെ.സാജൻ, എൻ.ജെ.തോമസ് , ഗിരിജാദേവി, പി.ജി.സജീവ്, മനോജ് ഉരുളികുന്നം എന്നിവർ നേതൃത്വം നൽകി.