കോട്ടയം: അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പുതിയ പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കാഞ്ഞിരപ്പള്ളി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാലു താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ നാനൂറ് പരാതികൾക്ക് ഉടനടി പരിഹാരം കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, എന്നിവർ പ്രസംഗിച്ചു.