pre

പാലാ : വികസിത രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള വേദനരഹിത സാധാരണപ്രസവം ഇനി മുതൽ പാലാ കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയി‌ലും. ഏതാനും സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായ സൗകര്യം ജില്ലയിൽ സൗജന്യമായി സർക്കാർ തലത്തിൽ ആദ്യമായാണ് ലഭ്യമാക്കുന്നത്. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം.വേദനരഹിതമായി പ്രസവിക്കുന്നതിന് എന്റോനോക്സ് വാതകമാണ് ഉപയോഗിക്കുന്നത്. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗർഭിണിയുടെ കൂടെ ഒരാൾക്ക് നിൽക്കാനുള്ള സാഹചര്യവും സജ്ജമാക്കും.

24 മണിക്കൂറും സേവനം

24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനവും ഉറപ്പാക്കും. പ്രസവാനന്തര സേവനങ്ങളും സൗജന്യമാണ്. മാതൃയാനം, മുസ്‌കാൻ, ലക്ഷ്യ, ശലഭം എന്നീ പദ്ധതികളും ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് പറഞ്ഞു.