കോട്ടയം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ജില്ലയിൽ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്ന് മദ്ധ്യകേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയും നിരീക്ഷകനുമായ പി.വി മോഹൻ പറഞ്ഞു . സംസ്ഥാനത്ത് ആദ്യമായി മണ്ഡലം പ്രസിഡന്റുമാർ മുതൽ രാഷ്ട്രീയകാര്യസമിതിയംഗങ്ങൾ വരെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഡി.സി.സിയുടെ ക്യാമ്പും കെ.പി.സി.സി മെമ്പർമാർ , ഡി.സി.സി ഭാരവാഹികൾ , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് , കുര്യൻ ജോയ് , പി.എ സലീം , കുഞ്ഞ് ഇല്ലംപള്ളി , ഫിലിപ്പ്‌ ജോസഫ് , പി.എസ് രഘുറാം , ഫിൽസൺ മാത്യൂസ്, ജി.ഗോപകുമാർ , യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു .