ചങ്ങനാശേരി: അഭിഭാഷകരെ ഒഴിവാക്കി നിയമവിരുദ്ധ നടപടികളിൽകൂടി പെറ്റി കേസുകൾ തീർപ്പാക്കുന്നതിനെതിരെ ചങ്ങനാശേരി ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പെറ്റി കേസുകളിൽ പ്രതികൾ ഹാജരാകാതെയും അഭിഭാഷകർ മുഖേന വക്കാലത്തോ അപ്പിയറൻസ് മെമ്മോയോ കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികൾക്കുവേണ്ടി പിഴ അടയ്ക്കുകയും പ്രതികളോട് അമിതമായ തുക ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നതിനെതിരെയായിരുന്നു സമരം. സർക്കാരിലേക്കും അഡ്വക്കേറ്റ് ക്ലാർക്ക് ക്ഷേമനിധിയിലേക്കും ലഭിക്കേണ്ട തുകയാണ് ഇതുമൂലം നഷ്ടമാകുന്നത്. പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.മാധവൻപിള്ള ഉദ്ഘാടനം ചെയ്തു.