കുമരകം : ക്യാൻ കോട്ടയം പദ്ധതിയുടെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്ത്, സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് ഇന്ന്

കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നടക്കും. 19ന് രാവിലെ 9 മുതൽ 1 വരെ നടക്കുന്ന ക്യാമ്പിൽ 30 വയസ് കഴിഞ്ഞ എല്ലാവർക്കും പങ്കെടുക്കാം. ക്യാൻസർ സാദ്ധ്യത കണ്ടെത്തുന്നവർക്ക് താലൂക്ക്, ജനറൽ ആശുപത്രികളിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തുടർ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. " ശൈലി " സ്ക്രീനിംഗിലൂടെ കണ്ടെത്തുന്ന പ്രമേഹ,രക്താതിമർദ്ദ സാദ്ധ്യതയുള്ളവർക്ക് ആരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ തുടർ സേവനം ഉറപ്പാക്കും.