വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം 28ന് കൊടിയേറും. 26ന് ഉച്ചയ്ക്ക് 12ന് ഗുരുവായൂരൂട്ട്, തുടർന്ന് കൊടിക്കയർ, കൊടിക്കൂറ, ഡരുഡവാഹനം സമർപ്പണം, 6.45ന് ദീപാരാധന, 7.15ന് ഭജനസമർപ്പണം. 27ന് 5.30ന് മഹാഗണപതിഹോമം, 5ന് കുലഴാഴപുറപ്പാട്, 6.30ന് ദീപാരാധന. 28ന് 7.30ന് ഭാഗവതപാരായണം, 9ന് നാരായണീയപാരായണം, 10ന് കളഭാഭിഷേകം, 6.15ന് ദീപാരാധന, 7നും 8നും മദ്ധ്യേ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തതിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് ശ്രീഭൂതബലി, അത്താഴപൂജ, 8ന് സംഗീതാർച്ചന, 8.30ന് ഫ്യൂഷൻ തിരുവാതിര. 29ന് 7.30ന് ഭാഗവതപാരായണം, 9ന് നാരായണീയപാരായണം, 6.15ന് ദീപാരാധന, 6.30ന് പ്രഭാഷണം, 7.15ന് നൃത്താർച്ചന. 30ന് 7.30ന് ഭാഗവതപാരായണം, 9ന് വേദമന്ത്രാർച്ചന, 7 മുതൽ 8 വരെ തിരുവാതിരകളി, 8 മുതൽ ഭജൻസ്. 31ന് 7.30ന് ഭാഗവതപാരായണം, 11.30ന് ഉത്സവബലി ദർശനം, 6.30ന് ദീപാരാധന, 6.45ന് ഓട്ടൻതുള്ളൽ, 8ന് ഭക്തിഗാനമഞ്ജരി. 1ന് മഹോത്സവം. 7.30ന് ഭാഗവതപാരായണം, 9ന് നാരായണീയപാരായണം, 6.30ന് വിശേഷാൽ ദീപാരാധന, 7 മുതൽ ചാക്യാർകൂത്ത്. 2ന് രാവിലെ 7.30ന് ഭാഗവതപാരായണം, 9ന് നാരായണീയപാരായണം, 1ന് ആറാട്ട് സദ്യ, 5.30ന് ഗരുഡവാഹനത്തിൽ ആറാട്ടെഴുന്നള്ളിപ്പ്, 6.30ന് ആറാട്ട്, 8ന് ആറാട്ട് വരവ്, 9ന് വലിയ കാണിക്ക.