a

നാലാം സെമസ്​റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി ബയോകെമിസ്ട്രി (2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററിയും മെഴ്‌സി ചാൻസും) മേയ് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

അഫിലിയേ​റ്റഡ് കോളേജുകളിലെ രണ്ടാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് എം.എ, എം.എസ്സി (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2020 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി ഒന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.കോം (2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്​റ്റർ ഇംപ്രൂവ്‌മെന്റും മെഴ്‌സി ചാൻസും) ഒക്ടോബർ 2022 പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (പുതിയ സ്‌കീം2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 ആദ്യ മെഴ്‌സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും.

സമയപരിധി നീട്ടി

ഒന്നാം സെമസ്​റ്റർ എം.സി.എ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.