a

ചങ്ങനാശേരി: ഇന്റർ യൂണിവേഴ്‌സിറ്റി സൗത്ത്‌സോൺ വനിത ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റ് എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ 20 മുതൽ 24 വരെ ചങ്ങനാശേരി അസംപ്ഷൻ കോളജ് ഇന്റർകോർട്ടിൽ നടക്കും. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് പാറത്തറ, വൈസ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ്, കായികവകുപ്പ് അദ്ധ്യാപിക പ്രൊഫ.സുജാ മേരി ജോർജ് എന്നിവർ പറഞ്ഞു. ആയിരത്തിലധികം ബാസ്‌കറ്റ്ബാൾ താരങ്ങളും ഇരുന്നൂറിലധികം ഓഫീഷ്യൽസും പങ്കെടുക്കും. അസംപ്ഷൻ ഇൻഡോർ കോർട്ട് കൂടാതെ ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജ്, ചങ്ങനാശേരി എസ്.എച്ച് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ കോർട്ട് എന്നിവിടങ്ങളും മത്സരങ്ങൾക്ക് വേദിയാകും.