
കോട്ടയം: മദർ ചാരിറ്റബിൾ ലൈഫ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സംഗമവും സെലസ്റ്റാ മ്യൂസിക്കൽ നൈറ്റും റൈസ് പ്രോജക്ടിന്റെ ഉദ്ഘാടനവും 19ന് കോട്ടയം ചെറിയപള്ളി ഇടവകയിൽ വൈകുന്നേരം 6 മുതൽ 9 വരെ നടക്കും. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സെറാഫിം അനുഗ്രഹപ്രഭാഷണം നൽകും. പി.പി തോമസ് റൈസ് പ്രോജക്ട് ഉദ്ഘാടനം നിർവഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. അജയന കെ.മേനോൻ, ലതിക സുഭാഷ്, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, ഫാ.മോഹൻ ജോസഫ്, പി.എസ് ഷീനാമോൾ എന്നിവർ പങ്കെടുക്കും.