
ചങ്ങനാശേരി :ദേശീയ അന്തർദ്ദേശീയതലത്തിൽ കേന്ദ്ര യൂത്ത് ആൻഡ് സ്‌പോർട്‌സ് മന്ത്രാലയത്തിന്റ സ്‌പോർട്‌സിലും ഗെയിംസിലും ഇന്ത്യയിലെ ഏറ്റവും മികച്ച കലാലയത്തിനുള്ള പുരസ്‌കാരം നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളേജിന് ചങ്ങനാശേരി പൗരാവലിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പൗരസമിതി ചെയർമാൻ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ബീനാ ജിജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. തോമസ് പാറത്തറ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി സുജ മേരി ജോർജ്, അവാർഡ് ജേതാക്കളായ കായികതാരങ്ങൾ എന്നിവരെ ആദരിച്ചു.