remesh-p-das

വൈക്കം : തലയാഴം പഞ്ചായത്തിലെ കറവപ്പശുക്കളുള്ള കർഷകർക്ക് സൗജന്യനിരക്കിൽ മാസം തോറും കാലിത്തീ​റ്റ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമേഷ്.പി.ദാസ് നിർവഹിച്ചു. ഉത്പാദനച്ചെലവിനും അദ്ധ്വാനത്തിനും അനുസരിച്ച് പ്രതിഫലം ലഭിക്കാത്ത കർഷകരെ ഈ മേഖലയിൽ തുടരാൻ പ്രേരിപ്പിക്കുന്ന പദ്ധതിയാണിത്. ഇരുന്നൂറോളം കർഷകർക്ക് പ്രയോജനം ലഭിക്കും. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജെൽസി സോണി, കൊച്ചുറാണി ബേബി, കെ. ബിനിമോൻ, കെ.വി.ഉദയപ്പൻ, സിനി സലി, ഷീജ ബൈജു, വെ​റ്ററിനറി ഡോ. അനിൽകുമാർ ഭാസ്‌കർ, തലയാഴം ക്ഷീരോത്പാദക സംഘം സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.