
കോട്ടയം: വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാൻ അതീവ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വോട്ടർ പട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ. ജനുവരി ആറിന് തിരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ഒഴിവാക്കലും കൂട്ടിച്ചേർക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. മരിച്ചവരെ ഒഴിവാക്കാനും 18 വയസ് തികഞ്ഞവരെ ചേർക്കാനും രാഷ്ട്രീയ പാർട്ടികളുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 24 വരെയാണ് ഇതിനുള്ള സമയം.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു.