
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ സംഘടിപ്പിച്ച ക്രിസ‌്മസ് ആഘോഷം പ്രിൻസിപ്പൾ ഡോ. ആർ അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷപ്രകടനവും നക്ഷത്രദീപം തെളിയിക്കലും ആഘോഷത്തിന് മിഴിവേകി. ചുവപ്പും വെള്ളയും പച്ചയും വസ്ത്രങ്ങളും തൊപ്പിയും അണിഞ്ഞെത്തിയ അദ്ധ്യാപകർ ചേർന്ന് കരോൾ ഗാനം ആലപിച്ചാണ് ക്രിസ്മസിനെ വരവേറ്റത്. തുടർന്ന് അദ്ധ്യാപികമാരുടെ മാർഗം കളിയും അരങ്ങേറി. ഡോ. രമാലക്ഷ്മി പൊതുവാൾ, ഡോ. വി.എസ് അർച്ചന, ഡോ. ആൻവി മോളി ടോം, റിനി ജോയ്, ഗിരീഷ് ബി നായർ, വി.ആർ റെനിമോൾ എന്നിവർ നേതൃത്വം നൽകി.