
വൈക്കം : വൈദ്യുതിച്ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗൺ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
വ്യാപാരിഭവനിൽ നിന്നും പുറപ്പെട്ട പ്രകടനത്തിൽ അസോസിയേഷൻ ഭാരവാഹികളും, വ്യവസായി പ്രതിനിധികളും പങ്കെടുത്തു. കച്ചേരിക്കവലയിൽ സമാപിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി. ശിവദാസ്, ജനറൽ സെക്രട്ടറി എം. ആർ റെജി, ട്രഷറർ പി. ജെ ജോൺ, വൈസ്പ്രസിഡന്റ് കെ. ശിവപ്രസാദ്, സെക്രട്ടറി പി. ബാലചന്ദ്രൻ, സി. അനൂപ്, സന്തോഷ് വടയാർ, പി. എൻ സാജുദ്ദീൻ, വനിതാ വിഭാഗം പ്രസിഡന്റ് ഓമന മുരളീധരൻ എന്നിവർ നേതൃത്വം നൽകി.