
ചാമംപതാൽ : ജില്ലാ വ്യവസായ കേന്ദ്രവും വാഴൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഗീത.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാജി പാമ്പൂരി,പി.എം.ജോൺ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ,ലത ഉണ്ണികൃഷ്ണൻ,രഞ്ജിനി ബേബി,മിനി സേതുനാഥ്,ശ്രീജിത്ത് വെള്ളാവൂർ, സെക്രട്ടറി പി.എൻ.സുജിത്ത്, വ്യവസായ വികസന ഓഫീസർ ജിയോ.കെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പി.ചന്ദ്രൻ എന്റർപ്രണർഷിപ്പ് മോട്ടിവേഷൻ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.