
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല ഒരുക്കി എം.ജി സർവകലാശാല. പ്രിൻസിപ്പൽ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. യു.ഇ.ഐ.ജി.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബിജു ആമുഖ പ്രഭാഷണം നടത്തി. കോട്ടയം എം.സി.സി യംഗ് പ്രൊഫഷണൽ റോണി കൃഷ്ണൻ എൻ.സി.സി പോർട്ടൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കോളേജ് പ്ലെയ്സ്‌മെന്റ് സെൽ കോ-ഓർഡിനേറ്റർ ഡോ. എൻ സുമേഷ്, ശ്രീക്കുട്ടി ഗോപി എന്നിവർ പ്രസംഗിച്ചു. ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ എസ്. രതീഷ് കുമാർ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ തൊഴിൽ മാർഗ നിർദേശം അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.