
കോട്ടയം: ക്രിസ്‌മസും, പുതുവത്സരവുമൊക്കെ ഇങ്ങടുത്തു. ഒരു അടിച്ച് പൊളി ട്രിപ്പ് പോയാലോ, അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ. ഒട്ടും താമസിക്കേണ്ട. ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ഇന്ന് തന്നെ വിളിച്ചോളൂ. സീറ്റുറപ്പിക്കാം. 21 മുതൽ മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ, മറയൂർ, വട്ടവട, രാമക്കൽമേട്, ഇല്ലിക്കകല്ല് ഇലവീഴാപൂഞ്ചിറ, വാഗമൺ, മലമ്പുഴ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, ഗവി, കപ്പൽ യാത്ര ട്രിപ്പുകൾക്കു പുറമെ ശിവഗിരി ചെമ്പഴന്തി, അയ്യപ്പദർശന പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ഡിസംബറിന്റെ കുളിരിൽ ഗവികയറാം
ഡിസംബറിലെ കോടമഞ്ഞിനൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ മുൻവർഷങ്ങളിൽ നിരവധിപ്പേരാണ് എത്തിയത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനകീയമായ ബഡ്ജറ്റ് ടൂറിസംയാത്ര കെ.എസ്.ആർ.ടി.സിയുടെ കീശയിൽ വൻവരുമാനമാണ് എത്തിച്ചത്. ക്രിസ്മസ്, അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതിനാൽ ജോലിക്കാർക്കും പ്രയോജനകരമാകും. ജനുവരിയിൽ വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.
ബുക്കിംഗിനായി ഫോൺ
കോട്ടയം : 9400600530, 8078248210
ചങ്ങനാശേരി : 9846852601
എരുമേലി : 9447287735
പൊൻകുന്നം : 9497888032
ഈരാറ്റുപേട്ട : 9745653467
പാലാ : 8921531106
വൈക്കം : 9995987321