pastrl-cntr

ചങ്ങനാശേരി : പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ അത്യാധുനിക സംവിധാനത്തോടെ നവീകരിച്ച ആർച്ച് ബിഷപ്പ് മാർ മാത്യു കാവുകാട്ട് മെമ്മോറിയൽ പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് നടക്കും. ആർച്ച് ബിഷപ്പ് എമരിറ്റ്സ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. 600 പേർക്കിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ശീതികരിച്ച ഹാളാണ് തയ്യാറാക്കിയിരിക്കുന്നത്. വിശാലമായ കാർ പാർക്കിംഗ് സംവിധാനവുമുണ്ട്. 2024 വർഷത്തെ ഇടവക ദിനവും, കരോൾഗാന മത്സരവും ഇതോടനുബന്ധിച്ച് നടക്കും. വിവാഹ വാർഷികത്തിന്റെ 25,50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ആദരിക്കും.