ചമ്പക്കര: എസ്.എൻ.ഡി.പി യോഗം 1161ാം നമ്പർ ചമ്പക്കര ശാഖയിൽ 17ാമത് കുടുംബംസംഗമ വാർഷികം 22ന് ശാഖാ ഹാളിൽ നടക്കും. രാവിലെ 8.30ന് വിവിധ മത്സരങ്ങൾ, ഉച്ചയ്ക്ക് ഒന്നിന് ഉച്ചഭക്ഷണം, 2.30ന് ഉത്പന്നലേലം, 3ന് കുടുംബസംഗമ വാർഷിക സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കെ.വി ശശി, സിന്ധു രാജൻ, ബിന്ദു ലേഖ, നിതുൽ കൃഷ്ണ, റ്റി.കെ വിഷ്ണു, പി.ആർ സോമൻ, പി.എസ് വാസു, കെ.എൻ സാബു, ലതാ വാസുദേവൻ, മല്ലിക വാസുദേവൻ, ലളിത പ്രസന്നൻ, സി.റ്റി വത്സമ്മ, ആർ.സുരേഷ്, സുമ സുവർണ്ണൻ, ഒ.വി ശശി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി പി.കെ സുരേഷ് സ്വാഗതവും നിയുക്ത യൂണിയൻ കമ്മിറ്റി കെ.വിനോദ് നന്ദിയും പറയും.