കോട്ടയം : സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെയും, അമ്മാവനെയും വെടിവച്ച് കൊന്ന കേസിൽ ഇന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ.നാസർ വിധി പറയും. കാഞ്ഞിരപ്പള്ളി കരിമ്പനാൽപടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ,54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഹോദരൻ രഞ്ജി കുര്യൻ, മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെയാണ് കൊലപ്പെടുത്തിയത്.