ഇടപ്പാടി: ആനന്ദഷൺമുഖ ക്ഷേത്രയോഗത്തിന്റെ സംയുക്ത വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് ക്ഷേത്രയോഗം പ്രാർത്ഥനാഹാളിൽ പ്രസിഡന്റ് എം.എൻ. ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാന തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. സെക്രട്ടറി ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ ക്ഷേത്രയോഗത്തിന്റെ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് വിഷ്ണു ക്ഷേത്രം, ശാന്തിമഠം, ഓഡിറ്റോറിയം, നിർമ്മാണം, മകരപ്പൂയമഹോത്സവം, തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സതീഷ് മണി നന്ദി പറയും. തുടർന്ന് ഉച്ചഭക്ഷണം.
എസ്.എൻ.ഡി.പി. മീനച്ചിൽ യൂണിയൻ സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ശിവഗിരി തീർത്ഥാടന പദയാത്രയിലെ പദയാത്രികർക്ക് നാളെ വൈകിട്ട് 6ന് മേൽശാന്തി സനീഷ് ശാന്തി പീതാംബരദീക്ഷ നൽകും. പദയാത്രയിൽ പങ്കെടുക്കുന്നവർ 5ന് എത്തിച്ചേർന്ന് പദയാത്ര കമ്മറ്റിയിലും തുടർന്ന് പീതാംബരദീക്ഷയിലും പങ്കെടുക്കണമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു.