പാലാ: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഇന്ന് 12ന് പാലാ ബാർ അസോസിയേഷൻ ഹാളിൽ നടത്തും.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡൊമിനിക് ജോർജ് മുണ്ടമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നാഗരേഷ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചാവറ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ സന്ദേശം നൽകും. അഡ്വ.ആന്റണി ഞാവള്ളി, അഡ്വ. സാലു അന്നാ ലോറൻസ്, അഡ്വ.സഞ്ജു പി.എസ് എന്നിവർ പ്രസംഗിക്കും.