suplyco

കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് 5 - 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ഇന്ന് തുടക്കമാകും. കോട്ടയം മാവേലി ടവറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷയാകും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ആദ്യ വില്പന നിർവഹിക്കും. നഗരസഭാംഗം ജയമോൾ ജോസഫ്, അഡ്വ. വി.ബി. ബിനു, എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അഡ്വ. ജെയ്‌സൺ ജോസഫ്, ബെന്നി മൈലാടൂർ, ടോമി വേദഗിരി, മുഹമ്മദ് റഫീഖ്, ആർ. ജയശ്രീ, തരുൺ തമ്പി എന്നിവർ പങ്കെടുക്കും. 30 വരെയാണ് മേള.