
കോട്ടയം : കേക്കുകൾ, കുക്കീസുകൾ, കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമായി കുടുംബശ്രീയുടെ ക്രിസ്മസ് വിപണന മേളയ്ക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോ - ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, മാർക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ, കുടുംബശ്രീ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 24 വരെ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് മേള. 100 രൂപ മുതൽ 700 രൂപ വരെയുള്ള വ്യത്യസ്തതരത്തിലുള്ള കേക്കുകൾ മേളയിലുണ്ട്.