കോട്ടയം: എസ്.എൻ.ഡി.പി യോഗം 3502ാം നമ്പർ ആർപ്പൂക്കര വില്ലൂന്നി അരുവിപ്പുറം കുടുംബയോഗം വാർഷികം 22ന് രാവിലെ 10 മുതൽ വിവിധ പരിപാടികളോടെ സുനു പോങ്ങാംപാറയുടെ (ആർ.ശങ്കർ നഗർ) വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ദേവദാസ് കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം കൺവീനർ രജിത്ത് രാജൻ തോപ്പിൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. കെ.വി ജയപ്രകാശ്, സുഗുണൻ നടുത്തൊട്ടി, സച്ചിൻ കാട്ടുപ്പാറ, ഷൈല ദേവദാസ്, ശാന്തമ്മ മനോഹരൻ എന്നിവർ പങ്കെടുക്കും. ജോയിന്റ് കൺവീനർ അനൂപ് തമ്പി കിഴക്കേടം സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ചന്ദ്രൻ ഇടാട്ടുതാഴെ നന്ദിയും പറയും. തുടർന്ന് 11ന് സന്തോഷ് കണ്ണംങ്കരി പഠനക്ലാസ് നയിക്കും. 12.30 മുതൽ സ്‌നേഹസദ്യ.