ns

പൊൻകുന്നം: ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ഇന്ന് മുതൽ 28 വരെ ചിറക്കടവ് വി.എസ് .യു. പി സ്‌കൂളിൽ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ,പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. 27 ന് വൈകിട്ട് ഏഴിന് കലാസന്ധ്യ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിസര ശുചീകരണം,സാമൂഹ്യ സേവനം, ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം, ബോധവത്ക്കരണ പരിപാടികൾ, കലാസന്ധ്യ, യോഗ, ഫ്ളാഷ് മോബ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.