mb-presad

വൈക്കം : വൈദ്യുതിച്ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് നാഷണൽ കോ-ഓർഡിനേഷൻ കമ്മി​റ്റി ഒഫ് ഇലക്ട്രിസി​റ്റി എംപ്ലോയീസ് ആൻഡ് എൻജിനിയർ സംഘടനകളുടെ നേതൃത്വത്തിൽ വൈക്കം വൈദ്യുതി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എം. ബി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. എം അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് ​റ്റി. ​റ്റി രജിത് മോൻ, പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. മനോഹരൻ, വിവിധ സംഘടനാ ഭാരവാഹികളായ കെ. ബി അനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, ശരത് സുരേന്ദ്രൻ, എം.ഡി.സത്യൻ എന്നിവർ പ്രസംഗിച്ചു.