
വൈക്കം : ഉദയനാപുരം പടിഞ്ഞാറെമുറി ധീവരസഭ 104ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മണ്ഡലഭജനയും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. ദീപപ്രകാശനം കവി അരവിന്ദൻ കെ. എസ്. മംഗലം നിർവഹിച്ചു. യജ്ഞാചാര്യൻ പി. ആർ രത്നകുമാർ, മേൽശാന്തി ആർ. ഗിരീഷ്, ഉപാചാര്യന്മാരായ വി. എൻ രാജേന്ദ്രൻ, കെ. എസ് ഭുവനചന്ദ്രൻ എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ്  റ്റി. എസ് പവിത്രൻ, വൈസ്പ്രസിഡന്റ് പി. ആർ രാജേഷ്, സെക്രട്ടറി വി. മോഹനൻ, ജോ. സെക്രട്ടറി എൻ. പി സജീവ്, ട്രഷറർ രതീശൻ കെ. റോസ് വില്ല, ദേവസ്വം ജോ. സെക്രട്ടറി ബി. പ്രതാപൻ എന്നിവർ നേതൃത്വം നൽകി.