
കോട്ടയം: ഖാദി ക്രിസ്മസ് - പുതുവത്സര മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ കുറവിലങ്ങാട് നടക്കും. കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സിലെ ഗ്രാമസൗഭാഗ്യയിൽ നടക്കുന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ആദ്യ വില്പന നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേട്ട്, ഗ്രാമപഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ സിയ പി. ജോസ് എന്നിവർ പങ്കെടുക്കും.