കൊടുങ്ങൂർ : വാഴൂർ ശ്രീനാരായണ ട്രസ്റ്റ് ഏഴാമത് കുടുംബസംഗമം ഇന്ന് വൈകിട്ട് 3 ന് നന്ദനം ഓഡിറ്റോറിയത്തിൽ നടക്കും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.എ.അനിയൻ അദ്ധ്യക്ഷനാകും. മാനേജിംഗ് ട്രസ്റ്റി വി.എം.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. അസി.ജില്ലാ വ്യവസായ ഓഫീസർ ലോറൻസ് പഠനക്ലാസ് നയിക്കും. എസ്എൻ.ഡി.പി യോഗം വാഴൂർ 1145-ാം നമ്പർ ശാഖാ പ്രസിഡന്റ് രാജൻ കുമ്പുക്കൽ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അംബാചന്ദ്രൻ, പി.കെ.സഹദേവൻ, പി.കെ.ലാൽ, കെ.എൻ.മംഗളാനന്ദൻ, സജീവ് എസ്, രാഹുൽ ആർ എന്നിവർ പ്രസംഗിക്കും. 5 ന് കലാപരിപാടികൾ, 7.30 ന് സ്‌നേഹവിരുന്ന്.