കോട്ടയം: മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ദീപ്തം 2കെ 24ന് വടവാതൂർ സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ തുടക്കമായി. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി സോമൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ടി.പി മേരി അദ്ധ്യക്ഷത വഹിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, പഞ്ചായത്തംഗം ലിബി ജോസ് ഫിലിപ്പ്, പി.ഡി ജെസിമോൾ, ഷാൻസ് ബേബി, അനിൽ ഫിലിപ്പ്, പ്രോഗ്രാം ഓഫീസർ പ്രിൻസി ജോസഫ്, അജിത സെബാസ്റ്റ്യൻ, എം.നവനീത എന്നിവർ സംസാരിച്ചു.വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ബർലിൻ മാത്യു ക്ലാസ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി പ്രദേശത്തെ അങ്കണവാടി നവീകരണം, ലഹരി വിരുദ്ധ പ്രവർത്തനം, സംഗീത ശിൽപം,സ്‌നേഹ സന്ദർശനം, സ്‌കൂൾ നവീകരണം, ഉദ്യാന നിർമ്മാണം, പുസ്തക ശേഖരണം, ലൈബ്രറി നിർമ്മാണം എന്നിവ നടത്തും. വിവിധ വിഷയങ്ങളിൽ ലിയ ലിയാസ് ലിഡിയ, സിന്ധു ജോസ്, ഇ.പി സോമൻ, അജിത സെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിക്കും. ഉദ്ഘാടത്തിന് മുന്നോടിയായി വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് പതാക ഉയർത്തി. ക്യാമ്പ് 27ന് സമാപിക്കും.