നെച്ചിപ്പുഴൂർ: ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 25 മുതൽ 27 വരെ നടക്കും. 25ന് രാവിലെ 7ന് പുരാണപാരായണം, 8ന് നാരയണീയം. വൈകിട്ട് 5.30ന് ഭജന തുടർന്ന് ദീപാരാധന. 6.45ന് വലവൂർ ഈസ്റ്റ് എൻ.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി. 7.15ന് സംഗീതാർച്ചന, 9ന് ശിവപാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി. തുടർന്ന് നൃത്തനൃത്യങ്ങൾ. 26ന് രാവിലെ 8ന് ഗീതാപാരായണം, വൈകിട്ട് 6ന് കൈകൊട്ടിക്കളി പൗർണമി നെച്ചിപ്പുഴൂർ, 6.30ന് ദീപാരാധന. 7ന് ഭക്തിഗാനസുധ. 8.30ന് മേജർസെറ്റ് കഥകളി. 27ന്. രാവിലെ 8ന് ദേവിമാഹാത്മ്യ പാരായണം, 10ന് സർവൈശ്വര്യപൂജ, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 8ന് ദീപാരാധന, ദീപക്കാഴ്ച 8.30ന് ഗാനമേള.