കുമരകം : സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ 171ാമത് പെരുന്നാൾ ജനുവരി ഒന്നു മുതൽ ഏഴു വരെ നടത്തും. ഒന്നിന് രാവിലെ എട്ടിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി. തോമസ് മാർ തീമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. രണ്ടിന് രാവിലെ 7.30ന് യൂഹാനോൻ റമ്പാൻ, മൂന്നിന് രാവിലെ 7.30ന് ഫാ. ഫിലിപ്പ് വർഗ്ഗീസ് വടക്കേപ്പറമ്പിൽ, നാലിന് 7.30ന് ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. ഒന്നുമുതൽ നാലു വരെ വൈകുന്നേരം 6.30 ന് വചന ശുശ്രൂഷ. അഞ്ചിന് ഇടവക ദിനത്തിൽ അഭി. സഖറിയാസ് മാർ പീലക്സീനോസ് തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് ആദ്യഫല ലേലവും സ്‌നേഹവിരുന്നും. ആറിന് ദനഹാ പെരുന്നാളിന് ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ. കുർബാനയും ദനഹാ ശുശ്രൂഷയും പാച്ചോർ നേർച്ചയും നടത്തും. വൈകുന്നേരം വേമ്പനാട് കായൽ തീരത്തുള്ള വി. ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശുപള്ളിയിൽ നിന്ന് റാസ. ഒമ്പതിന് ടുമെൻഷാ . ഏഴിന് പ്രധാന പെരുന്നാൾ ദിവസം മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ച വിളമ്പും.