അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിന്റെ ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി. കിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അദ്ധ്യക്ഷത വഹിച്ചു. ഗ്രേസ് സ്റ്റഡി എബ്രോഡും അയ്മനം ടുഡേയും ചേർന്ന് ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചാണ് സഹായം എത്തിച്ചത്. ഗ്രേസ് സ്റ്റഡി എബ്രോഡ് പ്രതിനിധി രഞ്ജിത്ത് പന്നയ്ക്കൽ, കോഓർഡിനേറ്റർ രാജീവ് പി.രാജ്, അയ്മനം ടുഡേ പ്രതിനിധികൾ ബീയൂഷ് ചന്ദ്രൻ, വിനോ മാത്യു എന്നിവരും കെ.ആർ ജഗദീഷ്, ദേവകി ടീച്ചർ മിനി ബിജു, എസ്.ബിനു, സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 20 വാർഡുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 92 കുടുംബങ്ങൾക്കാണ് അവശ്യസാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റും കേക്കും നൽകിയത്.