അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ സാഹിത്യകാരൻ എൻ. എസ്.മാധവന്റെ കഥാലോകം ചർച്ച ചെയ്തു.
കവിയും കഥാകാരിയുമായ രമ പ്രസന്ന പിഷാരടി സമ്മേളനം ഉദ്ഘാടനം ചെയ്ത് എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന കഥ ചർച്ചയ്ക്കു വിധേയമാക്കി.
സാഹിത്യകാരി എസ്. സരോജം അദ്ധ്യക്ഷയായി. സന്ദീപ് സലിം, ശാന്തകുമാരി പി.പി, ബാലു പൂക്കാട്, ആബിദ് തറവട്ടത്ത്, എ.എൻ.സാബു, അഡ്വ.ഭരത് കോട്ടുക്കൽ എന്നിവർ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലും മുംബൈ, പാൽ പിരിയുന്ന കാലം, വൻമരങ്ങൾ വീഴുമ്പോൾ, തിരുത്ത്, കാണി എന്നീ കഥകളും ചർച്ചയ്ക്ക് വിധേയമാക്കി.
തുടർന്നു ചേർന്ന കവിയരങ്ങിൽ വായനക്കൂട്ടം അംഗങ്ങളായ പ്രസന്ന നായർ, ജോർജ്കുട്ടി താവളം, മഹിളാമണി സുഭാഷ്, മകരം രാമചന്ദ്രൻ, ഷീബ അബ്ദുള്ള, മാമ്പള്ളി ജി.ആർ.രഘുനാഥൻ, ജി.രമണി അമ്മാൾ, ടി.പി.ശിവദാസൻ നെന്മാറ, ജയകുമാരി ബി.എസ്, ഫാസിൽ അതിരമ്പുഴ, ജഗദമ്മ പി.കെ, സുജാ കൃഷ്ണ, സുഷമ എസ്.പണിക്കർ, ഉഷാ മുരളീധരൻ, സ്വപ്ന എം.എസ് എന്നിവർ രചനകൾ അവതരിപ്പിച്ചു. രജനി രൂപേഷ്, ജി.രമണി അമ്മാൾ, കെ.എൻ.സുലോചനൻ, ഔസേഫ് ചിറ്റക്കാട് എന്നിവർ സംസ്സാരിച്ചു.