തിരുവാർപ്പ്: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആറാമത് മലരിക്കൽ ജലടൂറിസം മേളയുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ നിർവ്വഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗമായ ഒ.എസ്. അനീഷ് , കെ.ബി. ശിവദാസ് , പി.ജി. രാജേന്ദ്ര ബാബു, വി. വൈ. പ്രസാദ്, ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.കെ.ഷാജിമോൻ, സെക്രട്ടറി ജയദീഷ് ജയപാൽ, സി.ജി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. പ്രതിദിന സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. നാളെ വൈകിട്ട് 7ന് ടൂറിസം സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, അഡ്വ.കെ.അനിൽകുമാർ, അഡ്വ.വി.ബി. ബിനു, അഡ്വ. ജി.ഗോപകുമാർ, എ.എം ബിന്നു എന്നിവർ പ്രസംഗിക്കും. ഗാനമേള, നാടകം എന്നിവ അരങ്ങേറും. മേളയോടനുബന്ധിച്ച് നാടൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്.